ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി
March 28, 2023
2 minutes Read
ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. ജഡ്ജ് കെ അനിൽകുമാറിനെ പാല മോട്ടോർ വാഹന പരാതി പരിഹാര ട്രൈബ്യൂണൽ ജഡ്ജ് ആയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ( lakshadweep kavaratti judge k anil kumar )
ജഡ്ജിനെതിരെ അപമര്യാധയായി പെരുമാറിയെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് വനിത അഭിഭാഷക പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ്.
എന്നാൽ ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്.
Story Highlights: lakshadweep kavaratti judge k anil kumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement