ആശ്വാസം…സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിയുന്നു. സ്വര്‍ണം വാങ്ങി നിക്ഷേപത്തിലേക്ക് വിഹിതം കൂട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.(March 28 gold rate declining)
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
ഇന്നലെ ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ശനിയാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് ശനിയാഴ്ച ഗ്രാമിനുണ്ടായ വിലക്കുറവ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5485 രൂപയായത്.
Read Also: രണ്ടാം കുഞ്ഞ് പെൺകുഞ്ഞാണോ ? എങ്കിൽ ലഭിക്കും കേന്ദ്രസർക്കാരിന്റെ ധനസഹായം
മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
Story Highlights: March 28 gold rate declining
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here