Advertisement

ഫ്‌ളവേഴ്‌സ് കോമഡി അവാർഡ്‌സ് നാളെ കൊച്ചി ഗോകുലം പാർക്കിൽ

April 5, 2023
Google News 2 minutes Read
flowers comedy awards 2023

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരങ്ങൾ ആദരമൊരുക്കാൻ ഫ്‌ളവേഴ്‌സ്. കെഎൽഎം ആക്‌സിവ ഫിൻ ഫെസ്റ്റ് ഫ്‌ളവേഴ്‌സ് കോമഡി അവാർഡ്‌സ് മെഗാ ഇവൻറ് നാളെ വൈകീട്ട് ആറ് മണി മുതൽ കൊച്ചി ഗോകുലം പാർക്ക് ഇൻ ഹോട്ടലിലാണ് കോമഡി അവാഡ് നൈറ്റ് നടക്കുന്നത്. നിരവധി താരങ്ങൾ പരിപാടിയെത്തും. ( Flowers Comedy Awards 2023 )

ടോവിനോ തോമസ്, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, സൗബിൻ സാഹിർ തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ കോമഡി അവാർഡ് നൈറ്റിനെത്തും.വിവിധ വിഭാഗങ്ങളിലായി അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.

എം ജി ശ്രീകുമാർ, മനോജ് കെ ജയൻ, ഷാജോൺ, അഭയ ഹിരണ്മയി, നിത്യ മാമൻ തുടങ്ങിയവർ അവാർഡ് നൈറ്റിനെ സംഗീത സാന്ദ്രമാക്കും. ധർമ്മജൻ ബൊൾഗാട്ടി, ബിജുകുട്ടൻ ടീമിന്റെ കോമഡി സ്‌കിറ്റുകളും, കോമഡി ഉത്സവം സ്റ്റാർ മാജിക് ടീമിന്റെ സ്‌കിറ്റുകളും പ്രേക്ഷകർക്ക് മുന്നിലെത്തും. വിഷുവിന് അവാർഡ് നിശ ഫ്‌ളവേഴ്‌സ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സൗജന്യ ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://www.flowerstv.in/comedyawards/

Story Highlights: Flowers Comedy Awards 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here