അഞ്ചടിച്ച് ഗോകുലം കേരള; സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി
സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ഗോകുലം കേരള എഫ്‌സി. ഇന്ന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻ സ്പോർട്ടിങ്ങിനെ തോൽപ്പിച്ചത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്. ഒമർ റാമോസ്, സൗരവ്, ഫർഷാദ് നൂർ, താഹിർ സമാൻ, അബ്ദുൽ ഹക്കു എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്. Gokulam Kerala FC qualifies to super cup group stage
രണ്ടു തവണ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ഈ സീസണിൽ മൂന്നാം സ്ഥാനത്താണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിന് കിരീടം നേടുന്നതിനുള്ള അവസാനത്തെ പ്രതീക്ഷയാണ് സൂപ്പർ കപ്പ് ടൂർണമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഫ്രാൻസെസ്‌ക് ബോണറ്റിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്.
Read Also: വിവാദ റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പ് നിയന്ത്രിക്കില്ല
വിജയത്തോടെ എടികെ മോഹൻ ബഗാൻ, എഫ്‌സി ഗോവ, ജംഷെഡ്പൂർ എഫ്‌സി എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിൽ നാലാമത്തെ ടീമായി മലബാരിയൻസ് സ്ഥാനം പിടിച്ചു. സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോകുലം കേരളയുടെ ആദ്യ മത്സരം ഏപ്രിൽ പത്തിന് എടികെ മോഹൻ ബഗാനെതിരെയാണ്. നിലവിലെ ഇന്ത്യൻ സൂപ്പർ ജേതാക്കളുമായുള്ള ഗോകുലത്തിന്റെ ആദ്യ മത്സരത്തിന് സാക്ഷ്യം വഹിക്കുക ക്ലബ്ബിന്റെ ഹോം മൈതാനമായ ഇ.എം.എസ് സ്റ്റേഡിയമാണ്.
Story Highlights: Gokulam Kerala FC qualifies to super cup group stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here