ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് നടി ഷക്കീലയും
കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരേ ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ നടത്തിയ തെരുവുസമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല. ചൂളൈമേട്ടിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ തിങ്കളാഴ്ച രാത്രി പ്രതിഷേധം നടക്കവേയാണ് അപ്രതീക്ഷിതമായി ഷക്കീലയെത്തിയത്. പ്രതിഷേധക്കാർക്ക് നടുവിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഷക്കീല അവർക്കു വേണ്ടി സംസാരിക്കുകയും ചെയ്തു. ഷക്കീല പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫ്ലാറ്റിലെ അന്തേവാസി അല്ല ഷക്കീല. എന്നിട്ടും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായെത്തിയ നടിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതെന്നാണ് വിവരം. ഫ്‌ളാറ്റ് മാനേജ്‌മെന്റും കൃത്യമായ മറുപടിനല്‍കിയില്ല.
Read Also: ഫ്‌ളവേഴ്‌സിലൂടെ ഷക്കീല വീണ്ടും മിനിസ്ക്രീനിലേക്ക്…
അതേസമയം ഫ്ലാറ്റിൽ നടക്കുന്നത് അനീതിയാണെന്നും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ടു വരണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു.
Story Highlights: Shakeela Protest for flat owners drinking water issue at Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here