Advertisement

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ 101 പേർ; വീണ്ടും തെരഞ്ഞെടുത്തത് ജംബോ കമ്മിറ്റിയെ, പിന്നാലെ വിവാദവും

April 8, 2023
Google News 2 minutes Read
Aloysius Xavier elected as KSU state president 101 members

കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെ.എസ്.യു പുനസംഘടിപ്പിച്ചത്. പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുമുണ്ടായി. കെ.പി.സി.സിയിൽ നിന്ന് കെ.എസ്.യു ചുമതലയുള്ള നേതാക്കൾ ഉത്തരവാദിത്വത്തിൽ നിന്ന് രാജിവെച്ചു.

പ്രസിഡൻറ് ഉൾപ്പെടെ 101 പേർ അടങ്ങുന്നതാണ് കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി. അലോഷ്യസ് സേവിയർ പ്രസിഡൻ്റായ സംസ്ഥാന കമ്മിറ്റിയിൽ നേരത്തെ വൈസ് പ്രസിഡന്റുമാരായിരുന്ന മുഹമ്മദ് ഷംനാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സീനിയർ വൈസ് പ്രസിഡൻ്റുമാരായി ഉയർത്തി. ഇതിനു പുറമേ നാലു വൈസ് പ്രസിഡൻ്റുമാരെയും തെരഞ്ഞെടുത്തു.

Read Also: കെഎസ്‌യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; വിടി ബൽറാം, അഡ്വ കെ. ജയന്ത് എന്നിവർ കെഎസ്‌യുവിന്റെ ചുമതല രാജി വെച്ചു

30 ജനറൽ സെക്രട്ടറിമാരും 21 സംസ്ഥാന കൺവീനർമാരും പട്ടികയിൽ ഉൾപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവിൽ 43 പേരാണ് ഉള്ളത്. 14 ജില്ലകളിലും കെഎസ്‌യുവിന് പുതിയ പ്രസിഡൻ്റായി. എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും പരിഗണിച്ചിട്ടുണ്ടെങ്കിലും കെസി വേണുഗോപാൽ പക്ഷത്തിനാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ മുൻതൂക്കം.

അതേ സമയം പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവുമെത്തി. കെപിസിസിയിൽ നിന്ന് കെഎസ്‌യുവിന്റെ ചുമതലയുണ്ടായിരുന്ന അഡ്വക്കേറ്റ് കെ ജയന്ത് , വി.ടി ബൽറാം എന്നിവർ ചുമതല രാജിവെച്ചു. എൻ എസ് യു പുറത്തിറക്കിയ പട്ടികയിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രാജി. നേരത്തെ തീരുമാനിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ അവിവാഹിതർ മാത്രം മതിയെന്ന മാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ല. ഒപ്പം കമ്മിറ്റിയിൽ 40 പേർ മതിയെന്ന തീരുമാനവും നടപ്പിലായില്ല.

Story Highlights: Aloysius Xavier elected as KSU state president 101 members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here