Advertisement

ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല; മോദി നല്ല നേതാവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

April 9, 2023
Google News 2 minutes Read
kardinal george alanchery praises narendra modi

മോദി നല്ല നേതാവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രധാനമന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ല എന്ന് പറയുന്നത് ശരിയല്ല.(Cardinal Mar Alanchery Praises Narendra Modi)

ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനമാണ് ബിജെപിയ്ക്കുള്ളത്. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാധ്യതയുണ്ട്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ പരാമർശം.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

എന്നാല്‍ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാൽ തലക്കെട്ട് പല വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്നതായി ഫാ ആന്റണി വടക്കേക്കര അറിയിച്ചു.

Story Highlights: Cardinal Mar Alanchery Praises Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here