Advertisement

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു; ശത്രുക്കളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ; മന്ത്രി റിയാസ്

April 10, 2023
3 minutes Read
minister-riyas-on-bjp-christian-home-visit

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു.(P A Muhammad Riyas on bjp christian home visit)

വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളുമായി അടുപ്പിക്കുന്നതിൽ കൂടുതൽ നീക്കങ്ങൾ നടത്തുകയാണ് ബിജെപി. ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.

Story Highlights: P A Muhammad Riyas on bjp christian home visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement