‘ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകൾ തിരഞ്ഞെടുക്കുന്നത് എന്തിനാണ്’; ബിജെപിയുടെ വീട് സന്ദർശനത്തിനെതിരെ മുഹമ്മദ് റിയാസ്

ബിജെപിയുടെ വീട് സന്ദർശനത്തിനെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകൾ തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. വീടുകളിൽ ആർക്ക് വേണം എങ്കിലും സന്ദർശിക്കാം. ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ല എന്ന് പരസ്യമായി പറഞ്ഞ നേതാക്കൾ ബിജെപിയിൽ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (Mohammed Riyas bjp house)
വിചാരധാരയെ തള്ളി പറയുന്ന പോലെയാണ് ബിജെപി നേതാക്കളുടെ പ്രതികരണം. പുള്ളിമാന്റെ പുള്ളി തേച്ച് മാച്ച് കളഞ്ഞാലും പോകില്ല. മതമേലദ്ധ്യഷൻമാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തിനു സംഘപരിവാർ പുലർത്തുന്ന രാഷ്ട്രീയം തിരിച്ചറിയാൻ കഴിയും. സംഘപരിവാർ രാഷ്ട്രീയത്തിൽ വിള്ളൽ ഉണ്ടാകും. വെള്ളം ചേർക്കാൻ ശ്രമിച്ചാൽ വിള്ളൽ ഉണ്ടാകും. വിചാരധാരയിൽ വരെ അഭിപ്രായത്തിൽ വിള്ളൽ ഉണ്ടായില്ലേ. വി മുരളീധരന് എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ബിജെപി നേതാക്കാൻമാർക്കും കേന്ദ്രമന്ത്രി മാർക്കും മാത്രം അഭിപ്രായം പറയാൻ ഉള്ള നാടായി മാറുമോ എന്ന് സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘നിശബ്ദതയ്ക്ക് ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല’; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി
സച്ചിൻ പൈലറ്റിന്റെ ഉപവാസം കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല എന്നും റിയാസ് പറഞ്ഞു. ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണ് എന്ന് ഇരു കൂട്ടരും പറയുന്നു. ആരാണ് ധാരണയുണ്ടാക്കിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഡ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ രണ്ട് രീതിയിൽ വിലയിരുത്തി വരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
നിർമ്മാണത്തിൽ എറണാകുളം ജില്ലയിൽ വേഗത്തിൽ നടന്ന് വരുന്നുണ്ട്. 2026 ആകുമ്പോൾ 1500 കിലോമീറ്റർ റോഡുകൾ ബിഎംൻബിസിയാക്കണം എന്ന് നിശ്ചയിച്ചിരുന്നു. അത് എറണാകുളം ജില്ലയിൽ വേഗത്തിൽ നടപ്പിലാക്കാൻ കഴിയുന്നു. 60% അധികം റോഡുകൾ എറണാകുളം ജില്ലയിൽ ബിഎംഎൻബിസി ആക്കാൻ കഴിഞ്ഞു. പരിപാലനമാണ് റോഡുകളുടെ ഒരു പ്രധാനപ്രശ്നം. അധികൃതർ അവർക്ക് അവകാശപ്പെട്ട റോഡുകൾ പരിശോധി ക്കുന്നു. കരാർകാർക്ക് വേണ്ടി ഒരു സമിതി രൂപീകരിക്കും. അവർക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Mohammed Riyas criticizes bjp house visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here