രാഹുൽ ഗാന്ധിക്കായുള്ള സത്യമേവ ജയതേ സമ്പൂർണ വിജയം; ടി സിദ്ദിഖ് എംഎൽഎ

രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി വയനാട് മണ്ഡലത്തിൽ കെപിസിസി സംഘടിപ്പിച്ച സത്യമേവ ജയതേ പരിപാടി സമ്പൂർണ വിജയമെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി. സിദ്ദിഖ് ട്വന്റി ഫോറിനോട്. വയനാടിന്റെ നാഥനെ കൊല്ലാൻ നരേന്ദ്ര മോദി ശ്രമിച്ചാൽ അതിനെ ജനാതിപത്യ രീതിയിൽ പ്രതിരോധിക്കാനുള്ള സത്യമേവ ജയതേ പരിപാടി സമ്പൂർണ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് രാഹുൽ ഗാന്ധിക്കായി അണിനിരന്നത്. ഒരു കാലത്തും വയനാടോ കേരളമോ കാണാത്ത ജനസഞ്ചയമാണിവിടെയെന്ന് അദ്ദേഹം വ്യക്തമാക്കി. T Siddique MLA says Satyameva Jayate for Rahul Gandhi is victory
രാവും പകലും വയനാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ആ മുനുഷ്യന് ഒരായിരം വട്ടം അയോഗ്യത കല്പിച്ചാലും വയനാട് പുറകിൽ പാറപോലെ ഉറച്ചു നിൽക്കും എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നത്. നരേന്ദ്ര മോദിക്ക് എതിരായ താക്കീത് കൂടിയാണ് ഈ പരിപാടി. രാജ്യത്തെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് പാർട്ടി പതാകകൾ പൂർണമായും ഒഴിവാക്കി ദേശീയ പതാക ഉപയോഗിക്കുന്നത്. രാജ്യവും ഭരണഘടനയും പ്രതിസന്ധിയിലായിരിക്കുമ്പോൾ രാജ്യത്തെ വീണ്ടെടുക്കാനാണ് ദേശീയ പതാക ഇവിടെ പാറിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി എത്തിയപ്പോൾ വയനാട്ടിൽ അലയടിച്ചത് പ്രവർത്തകരുടെ ആവേശക്കടൽ. പ്രിയങ്കാ ഗാന്ധിയ്ക്കൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുലെത്തിയത്. രാഹുലിന് അഭിവാദ്യമർപ്പിച്ചും രാഹുലിന് അനുകൂലമായ പ്ലക്കാർഡുകളുയർത്തിയും കോൺഗ്രസ് പ്രവർത്തകർ പ്രൗഢഗംഭീരമായ വരവേൽപ്പാണ് രാഹുലിന് നൽകിയത്.
Read Also: ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്; കറുപ്പ് അലർജിയുള്ള ഏകാധിപതിയാണ് കേരളത്തിൽ; ജോയ് മാത്യു
പതിനായിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാൻ തടിച്ചുകൂടിയത്. കൽപ്പറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാണ് രാഹുൽ പങ്കെടുക്കുന്ന റോഡ് ഷോ ആരംഭിച്ചത്. ഇതേത്തുടർന്ന് പൊതുസമ്മേളനവും നടക്കും. തുറന്ന വാഹനത്തിൽ കയറി രാഹുലും പ്രിയങ്കയും ആവേശത്താൽ മുദ്രാവാക്യം വിളിയ്ക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. റോഡ് ഷോയിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. സത്യമേവ ജയതേ എന്ന പേരിലാണ് റോഡ് ഷോ സംഘടിപ്പിക്കപ്പെട്ടത്.
Story Highlights: T Siddique MLA says Satyameva Jayate for Rahul Gandhi is victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here