Advertisement

ഭംഗിയായി വാര്‍ത്ത അവതരിപ്പിച്ച് കുവൈറ്റിലെ ഫെദ; ഒറ്റ ദിവസം കൊണ്ട് എ ഐ അവതാരകയ്ക്ക് ആരാധകരേറെ

April 13, 2023
Google News 2 minutes Read
Kuwait news outlet unveils AI-generated presenter Fedha

നിര്‍മിത ബുദ്ധി വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചകള്‍ നയിക്കുന്നതും വിദൂര ഭാവിയില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണെന്ന് വിചാരിച്ചിരുന്നവരുടെയെല്ലാം കണക്കുകൂട്ടല്‍ കഴിഞ്ഞ ദിവസം തെറ്റി. കുവൈറ്റിലെ ഒരു വാര്‍ത്താ മാധ്യമം വളരെ സുന്ദരമായി എ ഐ റോബോട്ടിനെക്കൊണ്ട് വാര്‍ത്ത വായിപ്പിച്ചു. കുവൈറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനമാണ് ഫെദ എന്ന റോബോട്ടിനെകൊണ്ട് വാര്‍ത്ത അവതരിപ്പിച്ചത്. പുതിയതും ശക്തവുമായ ഉള്ളടക്കം കൈകാര്യം ചെയ്യാനുള്ള എ ഐ യുടെ കഴിവിനെ പരീക്ഷിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് കുവൈറ്റ് ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ അബ്ദുല്ല ബൊഫ്‌തൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് ആദ്യമായല്ല എ ഐ റോബോട്ടുകള്‍ വാര്‍ത്തവായിക്കുന്നത്. ഇതിനുമുന്‍പ് ചൈനീസ് ന്യൂസ് ഏജന്‍സി 2018ല്‍ തങ്ങളുടെ വെര്‍ച്യുല്‍ ന്യൂസ്‌റീഡറെ അവതരിപ്പിച്ചിരുന്നു. (Kuwait news outlet unveils AI-generated presenter Fedha)

കുവൈറ്റ് ശൈലിയിലുള്ള അറബിക്കിലാണ് ഫെദ ഓണ്‍ലൈന്‍ ന്യൂസ് ബുള്ളറ്റിന്‍ വായിച്ചത് ഇളം നിറത്തിലുള്ള ചീകിയൊതുക്കിയമുടിയോടെ സ്ത്രീരൂപത്തില്‍ വാര്‍ത്ത വായിച്ച ഫെദ കറുത്ത ജാക്കറ്റും വെളുത്ത ടി ഷര്‍ട്ടും ധരിച്ചിരുന്നു. ഫെദ എന്നത് ഒരു പരമ്പരാഗത കുവൈറ്റ് നാമമാണ് വെള്ളിനിറത്തെയാണ് ഫെദഎന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. റോബോട്ടിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് വെള്ളിനിറത്തിലുള്ള ലോഹമാണല്ലോ അതുകൊണ്ട് അതിനെ പ്രതിനിധികരിച്ച് ഞങ്ങള്‍ ഈ റോബോട്ടിനു ഫെദ എന്ന് പേരിട്ടതെന്നു അബ്ദുല്ല ബൊഫ്‌തൈന്‍ പറഞ്ഞു.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

റോബോട്ടിന്റെ സ്വര്‍ണ്ണ തലമുടിയും ഇളം നിറമുള്ള കണ്ണുകളും വൈവിധ്യ പൂര്‍ണമായ പ്രവാസികള്‍ കൂടി ഉള്‍പ്പെട്ട കുവൈറ്റിന്റെ ജനസംഖ്യയെ സൂചിപ്പിക്കുന്നു. അതേസമയം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എ ഐ ഏകദേശം മുപ്പതുകോടി പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്നു. ഉല്‍പ്പാദനക്ഷമത കൂട്ടാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എ ഐ ഉപകാരപ്പെടുമെന്നും ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Story Highlights: Kuwait news outlet unveils AI-generated presenter Fedha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here