Advertisement

റോസ്ഗർ മേള : കേരളത്തിൽ ആയിരത്തിൽപരം പേർക്ക് നിയമനം; 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

April 13, 2023
Google News 2 minutes Read
Rosgar Mela _ PM to issue 71,000 appointment orders today

രാജ്യത്ത് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന 71,000 ഉദ്യോഗാർത്ഥികൾക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10:30 ന് വിഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യും. ഈ അവസരത്തിൽ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും.(Rosgar Mela : PM to issue 71,000 appointment orders today)

ഇതോടനുബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സംഘടിപ്പിക്കുന്ന റോസ്ഗാർ മേള തിരുവനന്തപുരത്തെ തമ്പാനൂരിലുള്ള റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കും. ചടങ്ങിൽ പാർലമെൻററി കാര്യ സഹമന്ത്രി, ശ്രീ. വി. മുരളീധരൻ മുഖ്യാതിഥിയാകും.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

റെയിൽവേ, വിഎസ്‌എസ്‌സി, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള ഗ്രാമീണ് ബാങ്ക്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഇന്ത്യാ പോസ്റ്റ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ് സർവീസുകളിലെ പുതിയ റിക്രൂട്ട്‌കൾക്ക് നിയമന ഉത്തരവുകൾ നൽകും. 210 ഉദ്യോഗാർത്ഥികൾക്ക് വേദിയിൽ നേരിട്ടും, 830 പേർക്ക് ഓൺലൈനായും നിയമന ഉത്തരവ് കൈമാറും.

Story Highlights: Rosgar Mela : PM to issue 71,000 appointment orders today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here