Advertisement

സൂപ്പർ കപ്പ്: ഗോകുലം കേരളം എഫ്‌സി ഇന്ന് ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ

April 18, 2023
Google News 2 minutes Read
Gokulam Kerala FC Jamshedpur FC

സൂപ്പർ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ ഗോകുലം കേരള എഫ്‌സി ഇന്ന് ഇറങ്ങുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ജംഷെഡ്പൂർ എഫ്‌സി നേരത്തെ തന്നെ സൂപ്പർ കപ്പിന്റെ നോക്ക് ഔട്ടിലേക്ക് യോഗ്യത നേടിയിരുന്നു. ഗോകുലം കേരളയാകട്ടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി നേരിട്ട് ഗ്രൂപ്പിൽ അവസാനമാണ്. Gokulam Kerala FC vs Jamshedpur FC Super Cup

കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച ജംഷെഡ്പൂർ എഫ്‌സി മികച്ച ഫോമിലാണ്. ഐഡി ബൂത്രോയിഡിന്റെ കീഴിലുള്ള ടീം രണ്ടു മത്സരങ്ങളിൽ നിന്നും നേടിയത് എട്ടു ഗോളുകളാണ് വഴങ്ങിയത് കേവലം മൂന്ന് ഗോളുകളും. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനെതിരെ ആധികാരികമായാണ് കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂരിന്റെ വിജയം. ബോറിസ് സിംഗ് നേടിയ ഇരട്ട ഗോളുകളും ഹാരിസൺ സോയറിന്റെ ഒരു ഗോളുമാണ് മോഹൻ ബഗാനെ തകർക്കാൻ ജംഷെഡ്പൂരിനെ സഹായിച്ചത്.

Read Also: ഇരട്ട ഗോളുകളുമായി സലായും ജോട്ടയും; ലിവർപൂളിന് ഗംഭീര വിജയം

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തുടർ തോൽവികൾ നേരിട്ട ഗോകുലം കേരള എഫ്‌സിയുടെ സൂപ്പർകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് എടികെ മോഹൻ ബഗാനെതിരെ ടീം തോറ്റത്. കഴിഞ്ഞ മത്സരത്തിൽ എഫ്‌സി ഗോവക്ക് എതിരെ തോറ്റത് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു. സൂപ്പർ കപ്പ് നേടുന്നതിനുള്ള വാതിലുകൾ അടഞ്ഞെങ്കിലും എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള യോഗ്യത ഗോകുലത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ സീസൺ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്‌സി ഈ സീസണിലെ സൂപ്പർ കപ്പ് ജേതാക്കളുമായി ഏഷ്യൻ ടൂർണമെന്റിലേക്കുള്ള യോഗ്യതക്കായി ഏറ്റുമുട്ടും.

Story Highlights: Gokulam Kerala FC vs Jamshedpur FC Super Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here