ഇയ്യാട്ടെ അൽ അമീന്റെ മരണം: കൊലപാതകം എന്ന് ആരോപിച്ച് കുടുംബം

കോഴിക്കോട് ഇയ്യാട്ടെ അൽ അമീനിന്റെ മരണം കൊലപാതകം എന്ന് ആരോപിച്ച് കുടുംബം. മകന്റെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണം എന്ന് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി. 22 വയസുകാരനായ മകന്റെ മരണത്തിലെ ദുരുഹത കണ്ടെത്തണമെന്ന് ഉണ്ണികുളം ഇയ്യാട് സ്വദേശികളായ ഒരു ഉമ്മയും ബാപ്പയുമാണ് മുഖ്യമന്ത്രിക്കു പരാതി അയച്ചത്. ഫെബ്രുവരി 26ന് വൈകിട്ട് 7 മണിയോടെയാണ് കോഴിക്കോട് ഉണ്ണികുളം ഈയ്യാട് സ്വദേശിയായ അൽ അമീൻ സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ നിന്നും പോകുന്നത്. Family alleges murder on Al Ameen’s death
കോഴിക്കോട് വധശ്രമ കേസിലെ പ്രതിയായിരുന്നു അൽ അമീൻ. പൊലീസിനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇളയത്തിൽ പന്നിക്കോട്ടൂരിലെ മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് പിറ്റേ ദിവസം രാവിലെ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വധശ്രമ കേസ് പ്രതി അൽ അമീൻ ആണ് മരിച്ചത് എന്ന് കണ്ടെത്തിയത്. രാത്രി തൊട്ടടുത്തുള്ള വീട്ടിൽ അൽ അമീനും സുഹൃത്തുക്കളും എത്തിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് സംഘം ഓടിയെന്നാണ് സംശയം.
Read Also: കോഴിക്കോട് വധശ്രമ കേസിലെ പ്രതി കിണറ്റിൽ മരിച്ച നിലയിൽ
നാട്ടുകാർ അറിയിച്ചതനുസരിച്ച് പരിശോധനയ്ക്ക് അതിന് മുൻപ് തന്നെ സംഘം രക്ഷപ്പെട്ടിരുന്നു എന്ന് കൊടുവള്ളി പൊലീസ് പറയുന്നു. കാക്കൂർ പൊലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ അൽ അമീനിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
Story Highlights: Family alleges murder on Al Ameen’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here