കോഴിക്കോട് വധശ്രമ കേസിലെ പ്രതി കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് വധശ്രമ കേസിലെ പ്രതി കിണറ്റിൽ മരിച്ച നിലയിൽ. ഇയാട് സ്വദേശി അൽ അമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം പൊലീസിനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നാണ് സംശയം. ഇളയത്തിൽ പന്നിക്കോട്ടൂരിലെ മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് ഇന്ന് രാവിലെ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വധശ്രമ കേസ് പ്രതി അൽ അമീൻ ആണ് മരിച്ചത് എന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടിൽ അൽ അമീനും സുഹൃത്തുക്കളും എത്തിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് സംഘം ഓടിയെന്നാണ് സംശയം.
രക്ഷപ്പെടുന്നതിനിടയിൽ അൽ അമീൻ ആൾ മറയില്ലാത്ത കിണറ്റിൽ വീണു എന്നാണ് പൊലീസ് സംശയിക്കുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പരിശോധനയ്ക്ക് അതിന് മുൻപ് തന്നെ സംഘം രക്ഷപ്പെട്ടിരുന്നു എന്ന് കൊടുവള്ളി പൊലീസ് പറയുന്നു. കാക്കൂർ പൊലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ അൽ അമീനിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: kozhikode murder accused died well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here