Advertisement

‘പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയ നടപടി റദ്ദാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

April 26, 2023
Google News 3 minutes Read
V sivankutty letter to prime minister related to ncert text books

പാഠപുസ്തകങ്ങളില്‍ നിന്ന് ചില നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. ഉള്ളടക്കം യുക്തിസഹമാക്കുന്നു എന്ന പേരില്‍ പാഠപുസ്തകങ്ങളിലെ പ്രധാന അധ്യായങ്ങളും ഭാഗങ്ങളും ഉപേക്ഷിക്കാനുള്ള എന്‍സിഇആര്‍ടിയുടെ സമീപകാല തീരുമാനത്തില്‍ ആശങ്ക മന്ത്രി വി ശിവന്‍കുട്ടി രേഖപ്പെടുത്തി. (V sivankutty letter to prime minister related to ncert text books)

ദേശീയ വിദ്യാഭ്യാസ നയം2020, കോവിഡ്19 മഹാമാരിക്കാലത്ത് ഉണ്ടായ അഭൂതപൂര്‍വമായ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് വിശദീകരണം. എന്നാല്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ പാഠപുസ്തകങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ഭാഗങ്ങളും ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പരിണാമം എന്ന ഭാഗവും ഒഴിവാക്കാനുള്ള തീരുമാനം അക്കാദമിക കാരണങ്ങളാല്‍ അല്ല എന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

എന്നാല്‍ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.ആര്‍എസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

Story Highlights: V sivankutty letter to prime minister related to ncert text books

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here