അനന്തപുരിയെ ആവേശത്തിലാഴ്ത്താന്‍ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റര്‍ ടു’; ഇനി രണ്ട് ദിവസങ്ങള്‍ മാത്രം

അനന്തപുരിയുടെ മണ്ണില്‍ ആവേശം പകരാനെത്തുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയ്ക്ക് ഇനി രണ്ട് രാവുകള്‍ മാത്രം. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവഴ്‌സ് ചാപ്റ്റര്‍ 2’ ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക.(dB night by flowers chapter 2 Trivandrum two more days)
കോഴിക്കോടിന്റെ മണ്ണില്‍ ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്തുമ്പോള്‍ സംഗീത നിശയുടെ വേറിട്ട അനുഭവം കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമാകും. രണ്ട് ദിവസങ്ങള്‍ക്കപ്പുറം തലസ്ഥാന നഗരിയില്‍ സംഗീത മാമാങ്കം അരങ്ങേറുമ്പോള്‍ സംഗീത പ്രേമികള്‍ ഏറെ ആവേശത്തിലാണ്.
‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റര്‍ ടു’വിനായി ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
https://in.bookmyshow.com/events/db-night-by-flowers-trivandrum/ET0035709
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Read Also: ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഷാറൂഖ് ഖാനും രാജമൗലിയും
സമാനതകളില്ലാത്ത വമ്പന്‍ വരവേല്‍പ്പാണ് കോഴിക്കോടിന്റെ മണ്ണില്‍ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയുടെ ആദ്യ ഭാഗത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ ഇഷ്ട സംഗീതജ്ഞരൊക്കെ കോഴിക്കോട് ട്രേഡ് സെന്ററില്‍ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചപ്പോള്‍ ആവേശത്തോടെയാണ് കോഴിക്കോട് അവരെ സ്വീകരിച്ചത്. വേദിയില്‍ ആവേശത്തിന് അതിരുകള്‍ ഇല്ലാതായതോടെ ആസ്വാദകര്‍ക്കും മറക്കാനാവാത്ത ഒരനുഭവമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ മാറി. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂര്‍ത്തം ആസ്വദിക്കാന്‍ തിരുവനന്തപുരത്തുകാര്‍ക്കും അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ്.
Story Highlights: dB night by flowers chapter 2 Trivandrum two more days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here