Advertisement

‘സേഫ് കേരളയിൽ വൻ അഴിമതി’; നിയമം ലംഘിച്ചുള്ള പകൽക്കൊള്ളയെന്ന് രമേശ് ചെന്നിത്തല

April 27, 2023
Google News 3 minutes Read
ramesh chennithala criticizes camera

സേഫ് കേരളയിൽ വൻ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് പുറത്തു വന്ന രേഖകളിൽ വ്യക്തമാണ്. കേരളം കണ്ട മഹാ അഴിമതിയാണ് സേഫ് കേരള. അഴിമതി ആസൂത്രിതമാണ് എന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. (ramesh chennithala criticizes camera)

‘നിയമം ലംഘിച്ചുള്ള പകൽക്കൊള്ളയാണ് ഇത്. മന്ത്രിസഭ ഉത്തരവിൽ തന്നെ അഴിമതി വ്യക്തമാണ്. കൊള്ള നടന്നുവെന്നു ബോധ്യപ്പെട്ടാൽ അംഗീകാരം നൽകുകയാണോ ക്യാബിനെറ്റ് ചെയ്യേണ്ടത്? തെറ്റുകാരെ കണ്ടെത്തി നടപടി എടുക്കുകയല്ലേ വേണ്ടത്. നിയമപരമല്ലാത്ത നടപടി റദ്ദ് ചെയ്യണ്ടേ? അഴിമതി നടന്നത് മന്ത്രിസഭയുടെ അനുഗ്രഹത്തോടെയും, അനുമതിയോടെയുമാണ്.’- രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ‘എ ഐ ക്യാമറ രണ്ടാം എസ്എന്‍സി ലാവ്‌ലിന്‍’; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍; ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

കള്ളന്മാർക്ക് കവചമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് ചെന്നിത്തല പറഞ്ഞു. വ്യവസായ മന്ത്രി പ്രഖ്യാപിച്ച അന്വേഷണം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നു. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. ഓരോ ഘട്ടത്തിലും അനുമതി നൽകിയ സർക്കാർ ഒന്നുമറിഞ്ഞില്ല എന്ന് പറയുന്നതിൽ എന്ത് യുക്തി? നാലു രേഖകൾ പുറത്തു വിടുന്നു. ബലിയാടിനെ കണ്ടെത്തി അഴിമതി തേച്ചു മായ്ച്ചു കളയാൻ ശ്രമമാണ് നടക്കുന്നത്. ടെണ്ടറിൽ പങ്കെടുത്ത രണ്ടു കമ്പനികളും SRIT യുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവയാണ്. SRIT യുടെ രേഖപ്രകാരം പദ്ധതിക്കു ആകെ ചിലവ് 86 കോടി രൂപയാണ്. പർച്ചേസ് ഓർഡർ ഇത്‌ വ്യക്തമാണ് എന്നും അദ്ദേഹം ആരോപിച്ചു.

SRITക്കു സഹായം നൽകുന്ന Trois കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ പങ്ക് അന്വേഷിക്കണം. പ്രസാഡിയോ കമ്പനിയുടെ പിന്നിൽ ആരാണ്? പ്രസാഡിയോയ്ക്ക് പിന്നിൽ ദുരൂഹമായ സാഹചര്യമാണ്. ഭരണത്തിലിരിക്കുന്ന ഉന്നതരുമായി പ്രസാഡിയോയ്‌ക്കുള്ള ബന്ധം അന്വേഷിക്കണം. ക്യാമറയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയെ വിലയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Story Highlights: ramesh chennithala criticizes safe kerala ai camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here