Advertisement

അമിത രക്തസമ്മര്‍ദമോ? ശീലങ്ങള്‍ മാറ്റാം, ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്താം…

April 30, 2023
Google News 2 minutes Read
Foods That Help Lower Blood Pressure Naturally

ഭക്ഷണശീലങ്ങളും ജീവിതശൈലിയുമാണ് അമിത രക്തസമ്മര്‍ദമുണ്ടാകാനുള്ള പ്രധാന കാരണം. മിനറല്‍ സോഡിയം അടങ്ങിയ ഉപ്പ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ അമിത രക്തസമ്മര്‍ദമുണ്ടാകാന്‍ കാരണമാകും. ഉപ്പ് നിയന്ത്രിക്കുന്നതിനൊപ്പം രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ പരിശോധിക്കാം. (Foods That Help Lower Blood Pressure Naturally)

തൈര്

തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ബ്ലൂബെറി

ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്‌സൈഡാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ഇലക്കറികള്‍

നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ക്യാബേജ്, കോളിഫഌര്‍, ചീര, മുരിങ്ങ എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

പിസ്ത

ഉപ്പുചേര്‍ക്കാതെ പിസ്ത കൊറിയ്ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഏത്തപ്പഴം

ഏത്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Story Highlights: Foods That Help Lower Blood Pressure Naturally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here