Advertisement

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മര്‍ദനം, ഭാര്യയ്‌ക്കെതിരെ ആഭിചാരക്രിയ; ഗാര്‍ഹിക പീഡന പരാതിയില്‍ സിപിഐഎം നേതാവിന് സസ്‌പെന്‍ഷന്‍

May 4, 2023
Google News 2 minutes Read
CPIM leader suspended after domestic violence complaint

ഗാര്‍ഹിക പീഡനപരാതിയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് ബിപിന്‍ സി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മൂന്ന് മാസം മുന്‍പാണ് ഭാര്യ പാര്‍ട്ടി ജില്ലാ സെക്രെട്ടറിക്ക് പരാതി കൊടുത്തത്. ഗാര്‍ഹിക പീഡനം അടക്കമുള്ള പരാതികള്‍ ജില്ലാ നേതൃത്വം പൂഴ്ത്തി വച്ചിരുന്നു. ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതിനെതിരെ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗാര്‍ഹികപീഡനം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. (CPIM leader suspended after domestic violence complaint)

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് ബിപിന്‍ ഭാര്യയെ മര്‍ദിച്ചെന്നായിരുന്നു പരാതി. കായംകുളം ചിറക്കടവ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിപിന്റെ ഭാര്യ. ഭാര്യയുടെ ജീവന്‍ അപകടത്തിലാക്കാന്‍ ഇയാള്‍ ചില ആഭിചാരക്രിയകള്‍ ഉള്‍പ്പെടെ ചെയ്‌തെന്നും ഭാര്യയുടെ പരാതിയിലുണ്ടായിരുന്നു. 19 അംഗ ഏരിയ കമ്മിറ്റിയില്‍ 13 പേര്‍ നടപടിയെ അനുകൂലിച്ചു. രാവിലെ 11ന് ചേര്‍ന്ന കായംകുളം ഏരിയ കമ്മിറ്റി യോഗം വൈകിട്ട് ഏഴു മണിക്കാണ് അവസാനിച്ചത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

സംഭവത്തില്‍ ജില്ലാ നേതൃത്വത്തെ എം വി ഗോവിന്ദന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇത്രയും നാളായി എന്തുകൊണ്ട് വിഷയത്തില്‍ നടപടി ഉണ്ടായില്ലെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

Story Highlights: CPIM leader suspended after domestic violence complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here