Advertisement

കൊച്ചി വാട്ടർ മെട്രോ; തിരക്ക് കണക്കിലെടുക്ക് കൂടുതൽ സർവ്വീസ്

May 4, 2023
Google News 3 minutes Read
Image of Kochi Water Metro

കൊച്ചി വാട്ടർ മെട്രോ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്. Kochi Water Metro to increase services due to high demand

Read Also: ‘6559, 7117, 7922, 8415.. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ; കൂടുതൽ ജെട്ടികളുടെ നിർമാണം വിപുലീകരിക്കും’: മന്ത്രി പി. രാജീവ്

എന്നാൽ ഇന്ന് (4.5.23) മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്. രാവിലെ 07:45 മുതൽ ഉച്ചക്ക് 01:40 വരെ എട്ട് സർവീസുകളും വൈകീട്ട് 03:15 മുതൽ രാത്രി 07:40 വരെ ആറ് സർവീസുകളുമാണ് വൈറ്റിലയിൽ നിന്നും ഉണ്ടാകുക.

Story Highlights: Kochi Water Metro to increase services due to high demand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here