Advertisement

‘സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല’; എ.ഐ ക്യാമറ വിവാദങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് പി.രാജീവ്

May 5, 2023
Google News 2 minutes Read

എ.ഐ ക്യാമറ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാമെന്ന് മന്ത്രി പി രാജീവ്. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്. പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. വന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. പ്രകാശ് ബാബുവും പ്രസിഡിയോയും തമ്മിലുള്ള ബന്ധമെന്താണെന്ന് അദ്ദേഹം ചോദിച്ചു.

ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിൻ്റെ പണം മാത്രമാണ്,ഒരു ബന്ധവുമില്ല എന്ന് താൻ പറഞ്ഞില്ല. പ്രകാശ് ബാബു സും മീറ്റിങിൽ പങ്കെടുത്തെങ്കിൽ തെളിവ് കൊണ്ടു വരട്ടെ. ഈ ബന്ധം വച്ച് എന്ത് പ്രതികരിക്കാനാണ്. ടെൻഡറിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ പോകണ്ടേ. രമേശ് ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിച്ചു. ചീഫ് ജസ്റ്റിസ് പൂട്ടി വച്ചു പോയി എന്ന പരാമർശം ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിന്നു. രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല. തെളിവുകള്‍ സഹിതമാണ് ആരോപണം. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. എ.കെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

Read Also: എ.ഐ. ക്യാമറ: ഉപകരാറില്‍ തെറ്റില്ല, രേഖകള്‍ പൊതുജനമധ്യത്തില്‍ വരും; മന്ത്രി പി.രാജീവ്‌

പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കരാര്‍, ഉപകരാര്‍ വിഷയങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്. കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. പ്രസാഡിയോ കമ്പനിയുടെ ഉടമ സുരേന്ദ്രകുമാര്‍ സി.പി.ഐ.എം സഹയാത്രികനാണ്. പ്രസാഡിയോയുടെ വളർച്ച അതിശയകരമാണ്. ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകളെ നിഷേധിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: P Rajeev reject opposition allegations on A I Camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here