സിപിഐഎമ്മിന്റെ ജാഥയ്ക്കിടെ ചുവര്‍ചിത്രം മായിച്ചു; കലാകാരനെ കണ്ടെത്തി ഡിവൈഎഫ്‌ഐ

സിപിഐഎമ്മിന്റെ പ്രതിരോധ ജാഥയ്ക്കിടെ ചുവരെഴുത്തിന് വേണ്ടി മായിച്ചുകളഞ്ഞ ചിത്രത്തിന്റെ ചിത്രകാരനെ കണ്ടെത്തി ഡിവൈഎഫ്‌ഐ. തെരുവുകലാകാരന്റെ ചുവര്‍ ചിത്രം മായിച്ചുകളഞ്ഞതിന്റെ പ്രായശ്ചിത്തമെന്നോണമാണ് ഡിവൈഎഫ്‌ഐയുടെ നടപടി.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിച്ച പ്രതിരോധ ജാഥയ്ക്ക് വേണ്ടിയാണ് തെരുവുകലാകാരന്റെ ചുവര്‍ ചിത്രം മായിച്ചുകളഞ്ഞത്. തെരുവുവീഥികളില്‍ ചിത്രം വരച്ച് ഉപജീവനം കണ്ടെത്തുന്ന കലാകാരന്‍ സദാനന്ദന്റെ പെയിന്റിങ്ങായിരുന്നു മായിച്ചുകളഞ്ഞത്. സംഭവം സമൂഹമാധ്യമങ്ങളടക്കം ചര്‍ച്ചയാക്കിയതോടെയാണ് ഡിവൈഎഫ്‌ഐ അത് വരച്ച കലാകാരനെ കണ്ടെത്തിതെറ്റുതിരുത്താന്‍ മുതിര്‍ന്നത്.
Read Also: ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് ഈ മാസം 17ന് കൈമാറും
തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദന്‍. സദാനന്ദനെ കണ്ടെത്തി അതേ ചുവരില്‍ വീണ്ടും ചിത്രം വരയ്ക്കാന്‍ ഡിവൈഎഫ്‌ഐ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയുടെ ചുവരിലായിരുന്നു സദാനന്ദന്‍ ചിത്രം വരച്ചത്.
Story Highlights: CPIM removed mural painting and DYFI found the artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here