Advertisement

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

May 6, 2023
Google News 2 minutes Read
Terrorist killed in encounter in J-K’s Baramulla

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. മറ്റ് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. Terrorist killed in encounter in J-K’s Baramulla

ഇന്നലെ രജൗരിയിലെ കാൻഡി മേഖലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 3 ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. സ്ഥലത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Story Highlights: Terrorist killed in encounter in J-K’s Baramulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here