ബാഴ്‌സലോണ ഇതിഹാസം സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുന്നു

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷം ബാഴ്‌സലോണ ഇതിഹാസം സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുന്നു. ജൂണിൽ കരാർ അവസാനിക്കുന്ന ബുസ്‌കെറ്റ്‌സ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് തന്റെ തീരുമാനം അറിയിച്ചത്. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെർജിയോ ബുസ്‌കെറ്റ്‌സ് ബാഴ്‌സലോണ വിടുന്നത്.
‘അവിസ്മരണീയമായ യാത്ര അവസാനിപ്പിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഇപ്പോൾ സമയമായി. ഈ ജഴ്‌സി അണിയാൻ കഴിഞ്ഞത് ഒരു ബഹുമതിയും സ്വപ്നവും അഭിമാനവുമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്’- 34 കാരനായ ബുസ്‌കെറ്റ്‌സ് പറഞ്ഞു. നീണ്ട 18 വര്‍ഷകാലം ബാഴ്‌സക്കായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വട്ടം ക്ലബ് വേള്‍ഡ് കപ്പ്, എട്ട് തവണ ലാലീഗ കിരീടം, 3 തവണ യുവേഫ സൂപ്പര്‍ കപ്പ്, ഏഴ് കോപ്പ ഡെല്‍റേ, 7 സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ ബുസ്‌കെറ്റ്‌സ് സമ്മാനിച്ചു.
2010-ൽ സ്പെയിനിനൊപ്പം ലോകകപ്പും 2012-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും ബുസ്‌കെറ്റ്‌സ് നേടി. കഴിഞ്ഞ ഡിസംബറിൽ 15 വർഷത്തെ നീണ്ട അന്താരാഷ്ട്ര കരിയറിന് താരം വിരാമം കുറിച്ചിരുന്നു. മുൻ ബാഴ്‌സലോണ ഫോർവേഡും ബുസ്‌കെറ്റ്‌സിന്റെ അടുത്ത സുഹൃത്തുമായ ലയണൽ മെസിക്കൊപ്പം താരവും മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹമുണ്ട്.
Story Highlights: Barcelona Legend Sergio Busquets To Leave Club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here