Advertisement

‘രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം’; ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കും; പ്രിയങ്ക ​ഗാന്ധി

May 13, 2023
Google News 2 minutes Read
priyanka-gandhi-on-congress-victory-in-karnataka

കർണാടകയിലെ കോൺ​ഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ജനശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയം വിജയിക്കില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ചർച്ചയും പരിഹാരവും വേണം. കർണാടകയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകി.(Priyanka gandhi on congress victory in karnataka)

ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിച്ചു. എല്ലാ കഠിനാധ്വാനികളായ പ്രവർത്തകർ‍ക്കും കർണാടക കോൺ​ഗ്രസ് നേതാക്കൾക്കും ആശംസകൾ നേരുന്നുവെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ കോൺ​ഗ്രസ് പ്രവർത്തിക്കുമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണം.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി രംഗത്തെത്തിയിരുന്നു. കർണാടകയിൽ വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണ്. ചങ്ങാത്ത മുതലാളിത്തത്തിന് മേലുള്ള വിജയമാണിത്.

കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു.പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ ​​പ്രതികരണമറിയിച്ചത്.

Story Highlights: Priyanka gandhi on congress victory in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here