നിലമ്പൂരിലെ കാര്യങ്ങള്‍ നോക്കാന്‍ എംഎല്‍എ ഓഫിസില്‍ ഏഴ് സ്റ്റാഫുകള്‍, ഒന്നേമുക്കാല്‍ ലക്ഷം വരെ ശമ്പളം, സര്‍ക്കാര്‍ പൈസയ്ക്ക് ഞാന്‍ ബിസ്‌കറ്റ് പോലും വാങ്ങികഴിച്ചിട്ടില്ല: പി വി അന്‍വര്‍

എംഎല്‍എ ആയിരിക്കെ മാസങ്ങളോളം വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്കായി താമസിക്കാറുള്ളതിനാല്‍ നിലമ്പൂരെ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നുപോകുന്നുവോ എന്ന ആക്ഷേപം എംഎല്‍എ പി വി അന്‍വര്‍ നിരവധി തവണ നേരിട്ടിട്ടുണ്ട്. ഇത് ട്വന്റിഫോറിന്റെ സംവാദ വേദിയായ ജനകീയ കോടതിയില്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്റെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളും ജനകീയ വിഷയങ്ങളില്‍ താന്‍ നടത്തിയ ഇടപെടലുകളും വിശദീകരിച്ചായിരുന്നു പി വി അന്‍വറിന്റെ മറുപടി. തന്റെ ഏഴ് സ്റ്റാഫുകള്‍ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സദാ സന്നദ്ധരായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. (Nilambur MLA p v anvar on his office staff janakeeya kodathi)
‘ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഏഴ് സ്റ്റാഫാണ് എംഎല്‍എ ഓഫിസിലുള്ളത്. സര്‍ക്കാര്‍ തരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ബ്രിട്ടാണിയ ബിസ്‌കറ്റ് പോലും പി വി അന്‍വര്‍ വാങ്ങിക്കഴിച്ചിട്ടില്ല. ഒന്നര, ഒന്നേമുക്കാല്‍ ലക്ഷം രൂപ സാലറി നല്‍കുന്ന സ്റ്റാഫംഗങ്ങളാണ് നിലമ്പൂരില്‍ ജനങ്ങളുടെ ആവശ്യത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്’. പി വി അന്‍വര്‍ പറഞ്ഞു. പാവങ്ങളുടെ പണം കൊണ്ട് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നവരെ പോലെയല്ല താനെന്നും ഒരു പാരസെറ്റാമോള്‍ പോലും താനും കുടുംബവും സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയിട്ടില്ലെന്നും പി വി അന്‍വര്‍ ജനകീയ കോടതിയില്‍ പറഞ്ഞു.
Read Also: ‘അന്തി ചര്‍ച്ചയിലെ ഭാഷ കേട്ടാല്‍ കരണത്തടിക്കാന്‍ തോന്നും, എംഎല്‍എ ആയിരുന്നില്ലെങ്കില്‍ സ്റ്റുഡിയോയില്‍ കയറി അടിച്ചേനെ’; ജനകീയ കോടതിയില്‍ പി.വി അന്‍വര്‍
നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കപ്പെടുന്നുവെന്ന് പി വി അന്‍വര്‍ പറയുന്നു. റീ ബില്‍ഡ് നിലമ്പൂരിലൂടെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കാനും കൃത്യമായി നഷ്ടപരിഹാരം വാങ്ങിച്ചുനല്‍കാനും സാധിച്ചു. റീ ബില്‍ഡ് നിലമ്പൂരിനായി താന്‍ 16 ലക്ഷം രൂപ കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധിഖ് പന്താവൂരിന്റെ വിയോജിപ്പുകള്‍ക്കും കൂടിയായിരുന്നു അന്‍വറിന്റെ മറുപടി.
മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഏഴ് പേരെ ഏല്‍പ്പിച്ചെന്നത് കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ശതകോടീശ്വരന്‍മാര്‍ എംഎല്‍എമാരാകുകയും ഉത്തരേന്ത്യന്‍ സ്‌റ്റെലിലേക്ക് ഭരണം മാറുകയും ചെയ്യുന്നത് ജനാധിപത്യപ്രക്രിയയെ എവിടെയെത്തിക്കുമെന്ന് ജനകീയ കോടതിയുടെ ന്യായാധിപന്‍ ജസ്റ്റിസ് കെമാല്‍ പാഷ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ശതകോടീശ്വരന്‍, രാഷ്ട്രീയക്കാരന്‍, ജനപ്രതിനിധി എന്നീ മൂന്ന് മുഖങ്ങളുള്ളപ്പോള്‍ പി വി അന്‍വര്‍ വിവാദങ്ങളുടെ തോഴനായി മാറുന്നതെങ്ങനെയെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Nilambur MLA p v anvar on his office staff janakeeya kodathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here