Advertisement

‘ദി കേരള സ്റ്റോറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്’ :സംവിധായകൻ സുദീപ്തോ സെൻ

May 15, 2023
Google News 3 minutes Read
'The Kerala Story should be included in the curriculum

ദി കേരള സ്റ്റോറി എന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ കടന്നിരുന്നു. സിനിമ നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. അത് മൂലം നൂറ് കോടി ജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നാണ് സിനിമയുടെ സംവിധയകനും നടിമാരും മാധ്യമങ്ങളോട് പ്രതികരിച്ചത്.(The Kerala Story should be included in the curriculum)

രാജ്യം മുഴുവൻ കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

അതേസമയം ദി കേരള സ്റ്റോറി സംവിധായകൻ സു​ദീപ്തോ സെനും നടി ആദാ ശർമയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

‘ ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത്’ സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.

Story Highlights: The Kerala Story should be included in the curriculum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here