Advertisement

കാലുമാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; സിരകളില്‍ ഒഴുകുന്ന ചോര ദേശീയ മുസ്ലിംമിന്റേത്; എ പി അബ്ദുള്ളക്കുട്ടി

May 16, 2023
Google News 4 minutes Read
a p abdullakutty on karnataka election

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടി മാറുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി.താന്‍ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ള കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. തന്റെ സിരകളില്‍ ഒഴുകുന്ന ചോര ദേശീയ മുസ്ലിമിന്റെയാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.(AP Abdullakutty on controversy related him after karantaka elections)

അബ്ദുള്ളക്കുട്ടി മാതൃസംഘടനയായ സിപിഐഎമ്മിലേക്ക് തിരികെ എത്താനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചെന്നായിരുന്നു ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. മറ്റൊന്ന് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നുവെന്നുമായിരുന്നു. ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയണ് അബ്ദുള്ളക്കുട്ടി.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !

ഇവന്‍മാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്………………….

മക്കളെ നിങ്ങള്ക്ക് ആള് തെറ്റിപ്പോയി… ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ……………..

എടോ ട്രോളര്‍മാരെ ഞാന്‍ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.

നിങ്ങളറിയോ ? ! ഞാന്‍ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്ബാണ്.

മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാന്‍ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ UAE (ദുബായില്‍) നിന്നായിരുന്നു ആ പ്രസ്ഥാവന … (2008 ല്‍).

അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റ് MP യായിരുന്നു…. എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!

CPIM എന്നെ പടിയടച്ച്‌ പുറത്താക്കി.. BJP യില്‍ ചേരുന്നതിന് പകരം എന്തേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ! ?എന്ന് നിങ്ങള് പലരും ചോദിക്കുന്നുണ്ടാവും… അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്…. അദ്ദേഹം എന്റെ പാര്‍ലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയില്‍ സ്നേഹബുദ്ധിയാല്‍ ഒരു കാര്യം പറഞ്ഞു അല്ലെങ്കില്‍ ഉപദേശിച്ചു….

ഒറ്റയ്ക്ക് നിന്നാല്‍ Cpm നിന്നെ തീര്‍ത്തു കളയും. നമ്മളെ കൂടെ നിന്നാല്‍ ജീവന്‍ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദര്‍ഭത്തില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനില്‍ #MLA ആയി… Police Protection കിട്ടി.അത് കൊണ്ട്മാത്രം ചുമലിന് മുകളില്‍ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു …

BJP യില്‍ ചേര്‍ന്ന യുടന്‍ ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ് ഞാന്‍ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. ” എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാന്‍ “എന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഞങ്ങളുടെ നാട്ടില്‍ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവര്‍ ആ കുട്ടത്തിലായിരുന്നില്ല. .

ആ ചോരയാണെടൊ ഈ സിരസകളില്‍ ഒഴുകുന്നത്…. ദേശീയ മുസ്ലിംമിന്റെ ചോര …

Story Highlights: AP Abdullakutty on controversy related him after karantaka elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here