കുഴുപ്പിള്ളി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ചില്ലുകൾ തകർത്തു; സിപിഐ പ്രവർത്തകരെന്ന് ആരോപണം
May 18, 2023
2 minutes Read

വൈപ്പിൻ കുഴുപ്പിള്ളി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ചില്ലുകൾ തകർത്ത നിലയിൽ. അക്രമണത്തിന് പിന്നിൽ സിപിഐ പ്രവർത്തകർ എന്ന് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ വ്യക്തമാക്കി.
ഇന്നലെ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്ന സുനിൽകുമാറിനെ ഡിവൈഎഫ്ഐ മർദിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫിസിന്റെ ചില്ല് തകർത്തത്. വൈകിട്ട് വൈപിനിൽ ഇരുവിഭാഗങ്ങളുടെയും പ്രതിഷേധം പ്രകടനം നടത്തും. കുറച്ചു നാളുകളായി പ്രദേശത്ത് സിപിഐഎം- സിപിഐ തർക്കം രൂക്ഷമാണ്. പ്രശ്‌നം പരിഹരിക്കാൻ ജില്ല നേതൃത്വങ്ങൾ തമ്മിൽ ചർച്ച നടത്തും.
Story Highlights: CPI broke windows of Kuzhupilly CPIM local committee office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement