കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവ്വീസ് തുടങ്ങുന്ന സമയം പുതുക്കി

കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും. ഞായറാഴ്ചകളിൽ ഇനി മുതൽ രാവിലെ 7.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. ( kochi metro sunday time schedule )
കഴിഞ്ഞ ആഴ്ച്ച നടത്തിയ ഓൺലൈൻ സർവ്വേയിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ചാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിലെ സർവ്വീസ് തുടങ്ങുന്ന സമയം പുതുക്കി നിശ്ചയിച്ചത്. സർവ്വേയിൽ 83 ശതമാനം പേർ സർവ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ 8 മണിക്കാണ് ഞായറാഴ്ച്ചകളിൽ സർവ്വീസ് ആരംഭിച്ചിരുന്നത്.
സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം മുഴുവൻ പരിധികളില്ലാതെ യാത്ര ചെയ്യാൻ വിദ്യ-30 കാർഡും 450 രൂപയ്ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്പോ ഓഫറായി വിദ്യാർത്ഥികൾക്ക് ലഭിക്കും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്നിൽ രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.
Story Highlights: kochi metro sunday time schedule