കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപൊത്തും; അണ്ണാമലൈ

കോൺഗ്രസ് സർക്കാർ കർണ്ണാടകയിൽ ഒരു വർഷത്തിനുള്ളിൽ തകർന്ന് വീഴുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. 2024 ആകുമ്പോഴേയ്‌ക്കും സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണെന്നും അണ്ണാമലൈ എഎൻഐയോട് പറഞ്ഞു. അല്ലാത്തപക്ഷം സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും സമാധാനത്തിനുള്ള നോബേൽ സമ്മാനം കൊടുക്കണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.(K Annamalai predicts fall of Karnataka government)
“കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷം കഴിഞ്ഞ് ഒരു പായ്ക്കറ്റ് കാർഡ് പോലെ തകരുന്നത് ഞാൻ കാണുന്നു,സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ 2024 ആകുമ്പോഴേയ്‌ക്കും ഈ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണ്. അല്ലാത്തപക്ഷം സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും സമാധാനത്തിനുള്ള നോബേൽ സമ്മാനം കൊടുക്കണം. കാരണം സർക്കാരിന്റെ ഘടന തന്നെ തെറ്റാണ്.” “രണ്ട് നേതാക്കളും 2.5 വർഷം മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും എഐസിസിക്കും 10 മന്ത്രിമാർ വീതമുണ്ട്. ഇത് എന്ത് ഘടനയാണ്?” സംസാരിച്ച കെ അണ്ണാമലൈ പറഞ്ഞു.
Story Highlights: K Annamalai predicts fall of Karnataka government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here