സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% വർധന

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർധന നടപടി തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും.(Plus One Seat to Increase in Kerala)
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് 30 ശതമാനം വർധന.എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും.
Story Highlights: Plus One Seat to Increase in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here