നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനഃപൂർവം കുഴിച്ചുമൂടി, മോദിസർക്കാർ ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരികയാണ്: അനിൽ കെ ആന്റണി

ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ എന്ന് ബിജെപി നേതാവ് അനിൽ കെ. ആന്റണി. നമ്മുടെ പൈതൃകത്തെ കേൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടി എന്നും ആ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അനിൽ ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.(Sengol Parliament controversy Anil K Antony)
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
നമ്മുടെ ചരിത്രമോ സംസ്‌കാരമോ ധാർമ്മികതയോ വീണ്ടെടുക്കാൻ നേതൃത്വം നൽകുന്ന ഗവൺമെന്റിനെ പുച്ഛിക്കുകയും അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുകയാണ് പലരും എന്ന് അനിൽ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് പാർട്ടി അടക്കം ചില പാർട്ടികൾ ഇതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനിൽ കെ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ.പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്‌ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടീയ കോൺഗ്രസിന്റെ ശ്രങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്.
Story Highlights: Sengol Parliament controversy Anil K Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here