‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് ഹൃദയഭേദകം’; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി

ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നിരവധി പേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.(Aparna Balamurali supports Wrestlers Protest)
അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് സംഭവസ്ഥലത്തു നിന്നും നീക്കിയത്. ജന്തർമന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്റംഗ് പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്.
Story Highlights: Aparna Balamurali supports Wrestlers Protest