അലയടിച്ച ആഹ്ലാദം വിതുമ്പലും കണ്ണീരുമായി ഒഴുകി; കാലുകള്‍ ഭൂമിയിലുറയ്ക്കാതെ നില്‍ക്കാതെ തുള്ളി; വായ പൊത്തി പൊട്ടിക്കരഞ്ഞു; വൈറലായി സിഎസ്‌കെ ഫാന്‍ ഗേള്‍

ധോണിയുടെ സിഎസ്‌കെ അഞ്ചാം തവണ ഐപിഎല്‍ കിരീടത്തിലേക്ക് നടന്നടുക്കുന്നത് അതിനാടകീയമായ സംഭവവികാസങ്ങളിലൂടെയാണ്. ഒരു മാന്ത്രിക ഫോറിലൂടെ ജഡേജ കളി തീര്‍ത്തെടുത്തപ്പോള്‍ ആനന്ദത്തള്ളിച്ചയാല്‍ പല ചെന്നൈ ഫാന്‍സും അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരണിഞ്ഞ് പോകുകയായിരുന്നു. കളിയുടെ ഓരോ നിമിഷത്തിലേയും പതറലുകളും നേട്ടങ്ങളും ഹൃദയം കൊണ്ട് ഏറ്റെടുത്ത് ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളി ജയിച്ചപ്പോള്‍ വികാരഭരിതയായി കരഞ്ഞുപോയ ഒരു ചെന്നൈ ഫാന്‍ ഗേളാണ് കുറച്ചുമണിക്കൂറുകളായി ട്വിറ്ററിലെ താരം. പലരും പങ്കുവച്ച പല ചെറുവിഡിയോകളില്‍ ചെന്നൈ ജേഴ്‌സി അണിഞ്ഞ ഒരു പെണ്‍കുട്ടി കണ്ണീരണിയുന്നതും തുള്ളിച്ചാടുന്നതും കാണാം. ഇതുപോലുള്ള ഫാന്‍സിന് വേണ്ടിയാണ് ചെന്നൈ അഞ്ചാം തവണയും കപ്പുയര്‍ത്തിയതെന്ന് പറയുകയാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ആരാധകര്‍. ( IPL 2023 viral Chennai super kings fan girl)
കളി അവസാനിച്ച് ചെന്നൈ വിജയിച്ച് നിമിഷം വായ പൊത്തി കരയുകയും പിന്നീട് കരഞ്ഞുകൊണ്ട് തുള്ളിച്ചാടുകയും ചെയ്യുന്ന ആരാധികയുടെ വിഡിയോയാണ് ചെന്നൈ ഫാന്‍സിന്റെ മനസ് നിറയ്ക്കുന്നത്. ഈ കുട്ടിയ്ക്ക് ആ കപ്പില്‍ ഒന്ന് തൊടാന്‍ അവസരം കൊടുക്കാമായിരുന്നുവെന്നും നെറ്റിസണ്‍സ് പറയുന്നു.
Read Also: ‘ഇതാണ് പറ്റിയ സമയമെന്ന് എനിക്കറിയാം, പക്ഷേ….’; വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി
ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് 2023ലെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റന്‍ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ധോണിക്കുള്ള സമര്‍പ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിംഗില്‍ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്.
Story Highlights: IPL 2023 viral Chennai super kings fan girl