Advertisement

ഹോട്ടലുടമയുടെ കൊലപാതകം; സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും കണ്ടെടുത്തു, പ്രതികൾ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ

May 30, 2023
Google News 2 minutes Read
Siddiq murder case accused police custody

കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർഹാനയെയും ഷിബിലിയെയും ആണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഫർഹാനെ കാർ ഉപേക്ഷിച്ച ചെറുതുരുത്തിയിൽ എത്തിച്ച് തെളിവെടുത്തു. കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. (Siddiq murder case accused police custody)

മൂന്ന് പ്രതികളിൽ ഫർഹാന, ശിബിലി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. തുടർന്ന് സിദ്ദിഖിന്റെ കാർ ഉപേക്ഷിച്ച് ചെറുതുരുത്തിയിൽ ഫർഹാനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കാർ ഉപേക്ഷിച്ചതിന് സമീപത്തെ വീട്ടിൽ ഫർഹാനും ഷിബിലിയും പെയിൻ ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥൻ പൊലീസിനു മൊഴി നൽകി. വീടിനു സമീപത്തെ കിണറിൽ നിന്ന് സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും പൊലീസ് കണ്ടെടുത്തു. ഫർഹാനെ പ്രദേശത്തു കണ്ടിരുന്നതായി നാട്ടുകാരും പറഞ്ഞു.

പ്രതികളെ നാളെ അട്ടപ്പാടിയിൽ എത്തിച്ചു തെളിവെടുപ്പ് തുടരും. പ്രതികൾ സിദ്ധിഖിന്റെ ഫോൺ തിരുവനന്തപുരത്തു വലിച്ചെറിഞ്ഞു എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. തെളിവെടിപ്പിന് തിരുവനന്തപുരം ഉൾപ്പടെ നിരവധി സ്ഥലങ്ങൾ കൊണ്ട് പോകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

പ്രതികളുടെ ഗുഢാലോചന വ്യക്തമാണെന്നും, ഹണി ട്രാപാണ് പ്രതികൾ ലക്ഷ്യം വെച്ചതെന്നും കസ്റ്റഡി അപേക്ഷയിൻ പറയുന്നു. നഗ്ന ഫോട്ടോ ചിത്രീകരിച്ച് പണം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

സിദ്ദീഖിൻ്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. ഇതാണ് ആഷിഖിനെ പിടികൂടാൻ പോലീസിന് സഹായകമായത്. ആഷിഖിൽ നിന്നാണ് മറ്റ് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചത്. തുടർന്ന് കൊലപാതകം നടന്ന എരഞ്ഞിപ്പാലം ജംക്‌ഷനിലെലോഡ്ജിലും, മൃതദേഹം കഷ്ണങ്ങളാക്കാൻ കട്ടിങ്ങ് മെഷീൻ വാങ്ങിയ പുഷ്പ ജംക്‌ഷനിലെ ഇലക്ട്രിക് ഷോപ്പിലും, ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടകയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

Story Highlights: Siddiq murder case accused police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here