ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മാരകമായ മുറിവ്; കുടുംബം പരാതിപ്പെട്ടില്ല; സ്വമേധയാ കേസെടുത്ത് പൊലീസ്

കോഴിക്കോട് ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ലൈംഗികാതിക്രമ സൂചനയെന്ന് പൊലീസ്. ആന്തരിക അവയവങ്ങൾ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിഷയത്തിൽ കുടുംബം പരാതി നൽകിയിരുന്നില്ല. Toddler Fatally Injured in Private Part and Police Launch Investigation
ഒന്നര വയസുകാരി സ്ഥിരമായി കളിപ്പാട്ടം ഉപയോഗിക്കാറുണ്ടെന്നും അതിനിടയിൽ പരിക്കേറ്റെന്നുമാണ് ആദ്യ ഘട്ടത്തിൽ പൊലീസിന് കുടുംബം നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന്, ചികിത്സ നടത്തിയ ഡോക്ടർമാരോട് പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിലാണ് കുട്ടി ലൈംഗികാതിക്രമം നേരിട്ടതായി സൂചനയുള്ളത്.
സംഭവത്തിൽ പന്നിയങ്കര പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കുടുംബം നടന്ന കാര്യങ്ങളിൽ വ്യക്തത വരുത്താത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. മാത്രമല്ല പരാതിനൽകാനും തയ്യാറായിട്ടില്ല. ആശുപത്രി അധികൃതരുടെയും ബാലാവകാശ കമ്മീഷന്റെയും ഇടപെടലിൽ സ്വമേധയ എടുത്ത കേസിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
Read Also: ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ
മെയ് 20നാണ് അതീവ ഗുരുതരാവസ്ഥയിൽ ഒന്നരവയസുകാരിയായ പെൺകുട്ടിയെ അവശ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
Story Highlights: Child Fatally Injured in Private Part and Police Launch Investigation