ഹോസ്റ്റലിൽ സിഗരറ്റ് വലിക്കുന്നതിനെ എതിർത്തു; സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ: വിഡിയോ

സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ. ഉത്തർ പ്രദേശിലെ നോയിഡയിൽ ഗൗതം ബുദ്ധ സർവകലാശാലയിലാണ് സംഭവം. ക്യാമ്പസിനകത്തുള്ള മുൻഷി പ്രേംചന്ദ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ സിഗരറ്റ് വലിക്കുന്നതിനെ സുരക്ഷാ ജീവനക്കാർ എതിർത്തിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഭവത്തിൻ്റെ വിഡിയോ പ്രചരിക്കുകയാണ്.
ഞായറാഴ്ച രാത്രി പത്തരയോടെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. 33 പേരെ കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Ab to gaurd bhi doctors ko pitane lage, hey bhagwan koi to sun lo humari.@cmyogi17 @PMOIndia koi to hume security de do. Stands with GIMS noida mbbs student @soumya_pillai @mansukhmandviya @ANI @hemantrajora_ @FordaIndia @ pic.twitter.com/cvxmVUQTjO
— Dr Sarvesh Pandey (@DrPandeyRML) June 5, 2023
Story Highlights: Fight Between Guards Students University