എൻഗോളോ കാന്റെയും സൗദിയിലേക്ക്; അൽ ഇത്തിഹാദിനായി കരാർ ഒപ്പിടുമെന്ന് റിപോർട്ടുകൾ

യൂറോപ്യൻ ഫുട്ബോൾ വിപണിയിൽ പിടിമുറുക്കി സൗദി അറേബ്യ. കഴിഞ്ഞ സീസണിൽ ശൈത്യകാല ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തട്ടകത്തിലെത്തിച്ച ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സൗദി ക്ലബ് അൽ നാസറിന് പിന്നാലെ കൂടുതൽ ക്ലബ്ബുകൾ രംഗത്ത്. അൽ നാസറിനൊപ്പം സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ ഇത്തിഹാദ്, അൽ ഹിലാൽ, അൽ അഹ്‍ലി എന്നീ ക്ലബ്ബുകൾ സാമ്പത്തികമായ പിന്തുണ സൗദി സ്ടാര്ക്കാര് നല്കിയയതിയോടെയാണ് ഈ നീക്കാനാണ് ശക്തമായത്. അതിലെ ഏറ്റവും പുതിയ പേരാണ് ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാന്റെയുടേത്. Al-Ittihad set to sign N’Golo Kante on two-year deal
താരം നിലവിലെ സൗദി പ്രൊ ലീഗ് ജേതാക്കളായ അൽ ഇത്തിഹാദിനൊപ്പം രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്ന് അൽ എഖ്ബാരിയ ടിവി ബുധനാഴ്ച അറിയിച്ചു. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അവസരം കൂടിയുണ്ട്. അങ്ങനെയങ്കിൽ, ക്ലബ്ബുമായി മൂന്ന് വർഷത്തിലെ കരാറിൽ താരം ഒപ്പുവെക്കും. രണ്ട് വർഷത്തിനുള്ളിൽ 100 മില്യൺ യൂറോ (107 മില്യൺ ഡോളർ) മൂല്യമുള്ളതാണ് കാന്റെയുടെ കാരാരെന്ന് സൗദി മാധ്യമങ്ങൾ അറിയിച്ചു. ചെൽസിക്ക് ഒപ്പം ഏഴ് വർഷത്തിനിടെ 260-ലധികം മത്സരങ്ങൾ കളിച്ച താരം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, എഫ്എ കപ്പ് എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരുക്ക് വില്ലനായതോടെ ഭൂരിഭാഗം മത്സരങ്ങളും കാന്റെക്ക് നഷ്ടമായി
Read Also: അൽ ഇത്തിഹാദുമായി കരാർ ഒപ്പുവെച്ച് ഫ്രഞ്ച് താരം കരിം ബെൻസേമ
കൂടാതെ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, എയ്ഞ്ചൽ ഡി മരിയ, ജോർഡി ആൽബ, സെർജിയോ റാമോസ് എന്നിവരെയും സൗദി ക്ലബ്ബുകൾ ലക്ഷ്യമിടുന്നതായും റിപോർട്ടുകൾ ഉണ്ട്. എന്നാൽ, മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും അങ്ങോട്ടത് പോകുമെന്നും റിപോർട്ടുകൾ ഉണ്ട്.
Story Highlights: Al-Ittihad set to sign N’Golo Kante on two-year deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here