സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച സമയപരിധി നീട്ടി യുഎഇ

യുഎഇയിൽ 50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്ക്കരണത്തിന് അനുവദിച്ച സമയപരിധി നീട്ടി. ജൂലായ് ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. ജൂൺ അവസാനിക്കും മുൻപ് 3 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ നിർദേശം. Deadline Extended for Semi-Annual Emiratization UAE
രാജ്യത്ത് ആറുമാസം കൂടുമ്പോൾ സ്വദേശിവത്ക്കരണ തോത് ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇത്തരത്തിൽ
ഈ വർഷം ജൂൺ 30 ന് മുൻപ് 50 തൊഴിലാളികളിൽ കൂടുതലുളള കമ്പനികളിൽ ആകെ സ്വദേശിവത്ക്കരണം 3 ശതമാനമാക്കണമെന്നാണ് മാനവശേഷി സ്വദേശീ വത്ക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്. ഈ സമയപരിധിയാണ് ബലിപെരുന്നാൾ അവധി പരിഗണിച്ച് ജൂലായ് ഏഴ് വരെ നീട്ടിയത്.
2026-ഓടെ അമ്പത് ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 10 ശതമാനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ഈ വർഷം നാല് ശതമാനവും അടുത്ത വർഷം ആറ് ശതമാനവും 2025-ൽ 8 ശതമാനവും സ്വദേശിവത്ക്കരണം നടപ്പാക്കണം. അതേസമയം, കഴിഞ്ഞ വർഷം തീരുമാനം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ ഇതിനോടകം കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരു സ്വദേശിയെ നിയമിച്ചില്ലെങ്കിൽ മാസം ഏഴായിരം ദിർഹം പിഴ ചുമത്തും. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ ഏഴായിരം ദിർഹത്തിൽ നിന്നും എണ്ണായിരം ദിർഹമാക്കി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Story Highlights: Deadline Extended for Semi-Annual Emiratization UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here