ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയം; നാല്പതാം വാർഷികം ആഘോഷമാക്കാനൊരുങ്ങി കപിൽ ദേവും സംഘവും

1983 ജൂൺ 25നാണ് ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്തത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആ
കിരീട നേട്ടത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ. തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ ടീം നായകൻ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കാനൊരുങ്ങുകയാണ് നായകൻ കപിൽദേവും സംഘവും. ലോകകപ്പ് കിരീട നേട്ടം സുന്ദരമായ ഓർമയെന്നും മുംബൈയിൽ ടീമംഗങ്ങൾ ഒത്തുചേരുമെന്നും കപിൽദേവ് തിരുവനന്തപുരത്ത് പറഞ്ഞു. ഗോൾഫിൽ സജീവമായ കപിൽ ദേവ് തിരുവനന്തപുരം ഗോൾഫ് ക്ലബിൽ പന്തുതട്ടി, ആരാധകർക്കൊപ്പം ഫോട്ടോയെടുത്താണ് കേരളത്തിൽ നിന്ന് മടങ്ങിയത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൻറെ ദയനീയ തോൽവി, ഗുസ്തിതാരങ്ങളുടെ സമരം തുടങ്ങി വിവാദ വിഷയങ്ങളോട് കപിൽ ദേവ് പ്രതികരിച്ചില്ല.
Story Highlights: Kapil dev and team celebrate 40 years of India’s win world cup 1983
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here