Advertisement

പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ തോൽപ്പിക്കാനുള്ള നെഗറ്റീവ് അജണ്ട; നിർമല സീതരാമൻ

June 25, 2023
Google News 3 minutes Read
Image of Nirmala Seetharaman

പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ വർഷങ്ങളിൽ മോദി സർക്കാരിനെതിരെ ഉയർന്നിട്ടില്ല. പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട ഉണ്ടെന്ന് പട്നയിലെ യോഗം സൂചിപ്പിച്ച് അവർ പറഞ്ഞു. ഒരാളെ തോൽപ്പിക്കണം എന്ന അജണ്ടയിലാണ് എല്ലാവരും ഒരുമിച്ച് കൂടിയത്. അതിന് പകരം, എന്താണ്‌ ജനങ്ങൾക്ക് നൽകാനുള്ളത് എന്നാണ് പ്രതിപക്ഷം പറയേണ്ടത്. അവർക്ക് അധികാരമുണ്ടായിരുന്നപ്പോൾ നടന്നത് അഴിമതി മാത്രം. മോദിയുടെ കഴിഞ്ഞ ഒമ്പത് വർഷവും നടന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനം എന്നും മന്ത്രി പരാമർശിച്ചു. Nirmala Sitharaman says Opposition has negative agenda on Modi

ഈജിപ്തിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ ഓഫ് ദി നൈൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതിൽ അഭിമാനകരമെന്ന് മന്ത്രി അറിയിച്ചു. ഈജിപ്ത് റിപ്പബ്ലിക് ആകും മുൻപേ നിലവിലുണ്ടായിരുന്ന പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.ഇതുവരെ 13 രാജ്യങ്ങളുടെ പരമോന്നത പുരസ്‌കാരം പ്രധാന മന്ത്രിക്ക് ലഭിച്ചു. അതിൽ ആറെണ്ണം ഇസ്ലാമിക രാജ്യങ്ങളുടേത് ആണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

Read Also: ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി നൈൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ന് ഈജിപ്ത് സന്ദർശനവേളയിലാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. ഈജിപ്ത് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടികാഴ്ചക്ക് മുൻപായിരുന്നു പുരസ്‌കാര സമർപ്പണം. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

Story Highlights: Nirmala Sitharaman says Opposition has negative agenda on Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here