ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; ആംബുലൻസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

പറവൂർ താലൂക് ആശുപത്രിയിൽ ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. പണം നൽക്കാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. ആംബുലൻസ് ഡ്രൈവറെ അന്വേഷണ വിദേമായി സസ്പെൻഡ് ചെയ്തു. ( paravur taluk hospital ambulance driver suspended )
ഇന്ന് രാവിലെയാണ് പനി ബാധിച്ച അസ്മ എന്ന വായോധികയെ പറവൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനി ഗുരുതരമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ 900 രൂപ നൽകിയാലെ രോഗിയുമായി പോകൂ എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും പണം കൊണ്ടുവരുന്നത്. പണം കിട്ടയതോടെ ആംബുലൻസിൽ രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എറണാകുളത്ത് എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോൾ രോഗി മരിക്കുകയായിരുന്നു.
Story Highlights: paravur taluk hospital ambulance driver suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here