Advertisement

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍

July 21, 2023
Google News 3 minutes Read
mdma case cluprit gets 10 year imprisonment

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമുള്ള ട്രാക്കിലൂടെയാണ് ഇയാള്‍ കാറോടിച്ചത്.(Man arrested in Kannur For drunk and Drove through railway track )

ഇതിനിടെ കാര്‍ പാളത്തില്‍ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ഗേറ്റ് കീപ്പര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ജയപ്രകാശിനെതിരെ റെയില്‍വേ ആക്ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തു.

പാളത്തില്‍ കുടുങ്ങിയ കാര്‍ പൊലീസെത്തിയാണ് മാറ്റിയത്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കാര്‍ വിട്ട് നല്‍കിയിട്ടില്ല. വാഹനം പോലീസ് കോടതിയില്‍ ഹാജരാക്കും.

Story Highlights: Man arrested in Kannur For drunk and Drove through railway track

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here