Advertisement

കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി; അസഫാക്കിനെയും പരിചയപ്പെടുത്തിയ ആളെയും പൊലീസ് ചോദ്യം ചെയ്യുന്നു

July 29, 2023
Google News 2 minutes Read
aluva abduction handover sakkeer

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വെച്ചാണ് കുട്ടിയെ കൈമാറിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ കയ്യിൽ നിന്ന് പണമോ വസ്ത്രങ്ങളിൽ രക്തക്കറയോ കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് അറിയിച്ചു. റൂറൽ എസ് പിയാണ് 24 നോട് ഇക്കാര്യങ്ങൾ അറിയിച്ചത്. (aluva abduction handover sakkeer)

ചോദ്യം ചെയ്യലുമായി സഹകരിക്കാൻ പ്രതി അസഫാക്ക് ആലം തയ്യാറായിരുന്നില്ല. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി മൊഴിനൽകി. പിന്നീടൊന്നും ഓർമ്മയില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Read Also: ‘കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങിനൽകി, പിന്നീട് കണ്ടില്ല’; ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പ്രതി

ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. . അഫ്‌സാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വെള്ളി രാത്രി 11ന്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

പൊലീസ്‌ രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രതി മദ്യലഹരിയാണെന്നാണ്‌ വിവരം. ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിക്കുകയാണ്‌. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകൾ നിലയിൽ രണ്ടു ദിവസം മുമ്പാണ്‌ പ്രതി താമസത്തിനെത്തിയത്‌. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

Story Highlights: aluva abduction accused handover sakkeer investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here