കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

കൊച്ചി കലൂരിൽ ഹോട്ടൽ മുറിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വീണ്ടും മൊഴിമാറ്റിയിരിക്കുകയാണ് നൗഷൂദ്. ( kochi kaloor murder noushood changes statement )
രേഷ്മയോട് ബന്ധത്തിൽ നിന്ന് പിൻമാറാൻ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചുവെന്നും നൗഷൂദ് പറയുന്നു. വേണമെങ്കിൽ തന്നെ കൊന്നുകൊള്ളാൻ രേഷ്മ നൗഷൂദിനോട് പറഞ്ഞു. ഇതോടെയാണ് വീട്ടിൽ വാങ്ങി സൂക്ഷിച്ച കത്തി ഉപയോഗിച്ച് നൗഷൂദ് രേഷ്മയെ കുത്തിയത്. രേഷ്മയും നൗഷൂദും തമ്മിലുള്ള സംഭാഷണം നൗഷൂദിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. രേഷ്മ തനിക്കെതിരെ മന്ത്രവാദം ചെയ്തു എന്നും നൗഷൂദ് കുറ്റപ്പെടുത്തി.
തന്റെ ആരോഗ്യപ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നൗഷൂദിന്റെ ഇന്നലത്തെ വെളിപ്പെടുത്തൽ. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നൽകിയിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.
ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ കഴിഞ്ഞ ദിവസം രാത്രി 10.45നാണ് എളമക്കരയിലെ റൂമിൽ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മുറിയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെയാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
Story Highlights: kochi kaloor murder noushood changes statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here