Advertisement

കോഴിക്കോട് മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

August 13, 2023
Google News 2 minutes Read
A Dead body was found partially burnt in Kozhikode

കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ഊരള്ളൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. യുവാവിന്റേതെന്ന് സംശയിക്കുന്ന കാൽ വയലിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാ​ഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.

Story Highlights: A Dead body was found partially burnt in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here