സുഭാഷ് പോണോളിയുടെ പുസ്തകം പി പി ജെയിംസ് പ്രകാശനം ചെയ്തു

സുഭാഷ് പോണോളിയുടെ ‘ബോധിവൃക്ഷച്ചുവട്ടില്‍ വീണ പഴുത്ത രണ്ടിലകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം 24 ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.പി. ജെയിംസ് നിര്‍വഹിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടറായി ഈയിടെ വിരമിച്ച സുഭാഷിന്റെ 50 കവിതകളുടെ ആദ്യ സമാഹാരമാണ് പുസ്തകം. മേരി ചാക്കോ ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി. (Subhash Ponoli’s book was released by PP James)
കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ഗാന്ധിഗ്രാം ആദ്ധ്യക്ഷത വഹിച്ചു. പി.ബി.ഹൃഷികേശന്‍ പുസ്തക പരിചയം നടത്തി. കവിതയും കാലവും എന്ന വിഷയത്തില്‍ ഡോ.ബി.പാര്‍വ്വതി പ്രഭാഷണം നടത്തി. എടത്താട്ടില്‍ മാധവന്‍, സുഭാഷ് പോണോളി പി. ടി.സ്വരാജ്, അനീഷ് ഹാറൂണ്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
Story Highlights: Subhash Ponoli’s book was released by PP James
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here