Advertisement

തിങ്കളെത്തൊടാന്‍…;ചന്ദ്രയാന്‍-3 നാള്‍വഴികള്‍

August 23, 2023
Google News 1 minute Read
Chandrayaan-3 timeline

ഇന്നുവരെ മറ്റൊരു ചന്ദ്രദൗത്യവും എത്തിത്തൊടാന്‍ ധൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗിന് ഒരുങ്ങുന്നത്. ചരിത്ര ദൗത്യം തിങ്കള്‍ തീരം തൊടാന്‍ മിനിറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം ഭൂമിയ്ക്കും മുകളിലേയ്ക്ക് ഉയര്‍ത്തുന്ന ചന്ദ്രയാന്‍ മൂന്നിന്റെ നാള്‍വഴികള്‍ പരിശോധിക്കാം. (Chandrayaan-3 timeline)

2023 ജൂലൈ 14: 2:35 പി എം : ചന്ദ്രയാന്‍3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കുന്നു.

2023 ഓഗസ്റ്റ് 5: ചന്ദ്രഭ്രമണപഥത്തില്‍ സ്‌പേസ്‌ക്രാഫ്റ്റ് പ്രവേശിക്കുന്നു. ബംഗലുരുവിലെ ഇസ്ട്രാക്ക് ആണ് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

2023 ഓഗസ്റ്റ് 17: വിക്രം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യളില്‍ നിന്നും വേര്‍പെട്ട്, ചന്ദ്രോപരിതലത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്നു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

2023 ഓഗസ്റ്റ് 18: ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്ന ഡീബൂസ്റ്റ് പ്രക്രിയ തുടരുന്നു.

2023 ഓഗസ്റ്റ് 21: 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്ററുമായി ചാന്ദ്രയാന്‍3 ബന്ധം സ്ഥാപിക്കുന്നു.

2023 ഓഗസ്റ്റ് 23: 6.04 പി എം: ചന്ദ്രയാന്‍ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും വിക്രം ലാന്‍ഡര്‍ താഴ്ത്താന്‍ ആരംഭിക്കും. 20 മിനിറ്റു കൊണ്ട് ലാന്‍ഡര്‍ ചന്ദ്രാപരിതലം തൊടും.

Story Highlights: Chandrayaan-3 timeline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here